---
title: "തൃക്കരിപ്പൂർ ഇളമ്പച്ചിയിൽ വാഹനാപകടത്തിൽ തളിപ്പറമ്പ് സ്വദേശി മരിച്ചു"
english_title: "A native of Taliparamba died in a road accident at Thrikkarippur Elampachi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/8081/A native of Taliparamba died in a road accident at Thrikkarippur Elampachi"
published_at: "2021-10-30T19:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617d579ec8d7f_aas.jpg"
keywords: []
---

# തൃക്കരിപ്പൂർ ഇളമ്പച്ചിയിൽ വാഹനാപകടത്തിൽ തളിപ്പറമ്പ് സ്വദേശി മരിച്ചു

> **Lead Summary:** തൃക്കരിപ്പൂർ ഇളമ്പച്ചിയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തളിപ്പറമ്പ് സ്വദേശി അജ്മൽ ആണ് മരിച്ചത് യാത്രക്കിടയില്‍ കനത്ത മഴ പെയ്തതിനാല്‍ റോഡില്‍ തെന്നി വീണ അജ്മലിന്റെ തലയില്‍ ബസ്സിന്റെ ചക്രം കയറിയാണ് മരണം സംഭവിച്ചത്.

## Article Content

തൃക്കരിപ്പൂർ ഇളമ്പച്ചിയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തളിപ്പറമ്പ് സ്വദേശി അജ്മൽ ആണ് മരിച്ചത് യാത്രക്കിടയില്‍ കനത്ത മഴ പെയ്തതിനാല്‍ റോഡില്‍ തെന്നി വീണ അജ്മലിന്റെ തലയില്‍ ബസ്സിന്റെ ചക്രം കയറിയാണ് മരണം സംഭവിച്ചത്.

ചന്ദേര പ്രിന്‍സിപ്പള്‍ എസ് ഐ ശ്രീദാസിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി. മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.

പരേതനായ അബ്ദുള്ള-ആയിഷ ദമ്പതികളുടെ മകനാണ്.

ഭാര്യ: ചപ്പന്‍ റഹ്മത്ത്. മക്കള്‍: അബ്ദുള്ള, ബുറൈദ്

സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, സിദ്ധീഖ്, ബീഫാത്തിമ, മുത്തലിബ്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/8081/A native of Taliparamba died in a road accident at Thrikkarippur Elampachi)